spot_imgspot_imgspot_img

ന്യുമോണിയ മാറാന്‍ മന്ത്രവാദം: 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Date:

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യുമോണിയ ബാധിതയായ കുഞ്ഞിന്‍റെ അസുഖം മാറാനായി മന്ത്രവാദത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്‌.  ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിന്‍റെ വയറ്റില്‍ 51 തവണ കുത്തുകയായിരുന്നു. സംഭവം നടന്നത്  മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ്.

ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഷാഡോള്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.  കുട്ടിയെ 15 ദിവസം മുൻപാണ് മന്ത്രവാദത്തിന്‍റെ മറവിൽ ക്രൂരമായി മർദ്ദിച്ചത്. സംസ്‌കരിച്ച കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആശുപത്രിയിൽ വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp