News Week
Magazine PRO

Company

Share This Post
spot_imgspot_img

ബ്രഹ്മപുരം ; മുഖ്യമന്ത്രി പുകയിൽ മറഞ്ഞോ? വി.മുരളീധരൻ

Date:

തിരുവനന്തപുരം: ബ്രഹ്മപുരം ദുരന്തത്തിൽ പിണറായി വിജയൻ്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.

മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ
ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാണ്.

ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹം എവിടെപ്പോയി എന്ന് മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെ. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിൽ ഒളിച്ചു.
മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത് എന്നും വി.മുരളീധരൻ പറഞ്ഞു.

ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp
06:32:30