spot_imgspot_imgspot_img

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്

Date:

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. 796 പേർക്ക് കഴിഞ്ഞദിവസം കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ആക്ടീവ് കേസുകളുടെ എണ്ണം അയ്യായിരം കടന്നു. കൊവിഡ് 19 രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്കാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,30,795 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇതേ തുടർന്ന് ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾക്കാണു കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത് കേസുകൾ വർധിക്കുന്നതു തടയുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്. പ്രാദേശികമായ കൊവിഡ് വ്യാപനം ശ്രദ്ധിക്കണമെന്നും കത്തിൽ പറയുന്നു. പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവ കാര്യക്ഷമമാക്കണമെന്നു കേന്ദ്രം വ്യക്തമാക്കുന്നു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍...

ഇനി ചർച്ചയില്ല; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...
Telegram
WhatsApp