spot_imgspot_img

മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടുക; പി.ഡി.പി

Date:

കണിയാപുരം: രണ്ട് പതിറ്റാണ്ടിലധികമായി ഭരണകൂടങ്ങളും സംഘ് പരിവാർ ഫാസിസ്റ്റ് ശക്തികളും കള്ളക്കേസിൽ കുരുക്കി വേട്ടയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുനാസർ മദനിയുടെ ജീവൻ രക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തമെന്ന് പിഡിപി സംസ്ഥാന സമിതി അംഗം നടയറ ജബ്ബാർ ആവശ്യപ്പെട്ടു.

അബ്ദുൾ നാസർ മദനിയുടെ വിഷയത്തിൽ സർക്കാർ ഇടപെടുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പി ഡി പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയും പിടിയുസി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആലമൂട് കണിയാപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ അദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനവും ഗുരുതരവുമാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. നീണ്ട ജയിൽ വാസത്തിന്റെ ഭാഗമായി കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ട് നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മഅദനിക്ക് കഴിഞ്ഞവർഷം സ്ട്രോക്ക് ഉണ്ടാവുകയും അതിന് ചികിത്സ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ഇടക്കിടക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നു എന്നാണ് ഡോക്ടർമാർ വിശദ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

ഒരു അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം, അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമായി പോകുന്ന അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഒന്നിലധികം ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് സർജറിക്ക് വിധേയമാകണമെങ്കിൽ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്. നിലവിൽ ബാംഗ്ലൂരിൽ ചികിത്സയ്ക്ക് പറ്റിയ അനുകൂല സാഹചര്യങ്ങളല്ല പലപ്പോഴും മഅദനിക്ക് ന്യായമായി ലഭിക്കേണ്ട ചികിത്സ പോലും നിഷേധിക്കുന്ന സാഹചര്യങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട് .

മുൻപ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പ്രകടമായപ്പോൾ കൃത്യ സമയത്ത് വേണ്ട ചികിത്സ തുടർച്ചയായി ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോൾ അസുഖം ഗുരുതരാവസ്ഥയിലെത്തിയത്. ഈ അവസ്ഥയിൽ മാനുഷിക പരിഗണനകൾ അടിസ്ഥാനമാക്കി ബംഗ്ലൂർ നഗരപരിധിയിൽ നിന്ന് പുറത്ത് വരാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. അതിനാൽ മദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും കേരള സർക്കാർ നിയമപരമായ ഇടപെടലുകൾ അടിയന്തിരമായി നടത്തണമെന്ന് പിഡിപി ആവശ്യപ്പെട്ടു.

പി റ്റി യു സി ജില്ലാ പ്രസിഡന്റ് കുട്ടമല അഷറഫ് ആദ്യക്ഷത വഹിച്ചു. പിഡിപി സംസ്ഥാന കൗൺസിൽ അംഗം അണ്ടൂർക്കോണം സൽഫി ആമുഖ പ്രഭാഷണം നടത്തി. പി റ്റി യു സി സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗം ഷാനവാസ്, പിഡിപി നേതാക്കളായ പി മുഹമ്മ മാണിക്കാവിളകം, നവാസ് പ്ലാമൂട്ടിൽ, സീകാര്യം സുധീന, ഔറംഗസീബ്, ദിൽഷാദ്, അസീം ഒറ്റപ്പന വാർഡ് മെമ്പർ ഹസീന അൻസർ,പി റ്റി യൂ സി നേതാക്കളായ ബീമാപ്പള്ളി റഫ്, മഹീൻ വിഴിഞ്ഞം,ഷാഫി പെരുമയും, കിള്ളി ബാദുഷ, വർക്കല യുദ അൻസാരി പാലച്ചിറ, ശ്രീകാര്യം ഷിബു പിസിഎഫ് പ്രതിനിധി ഉമ്മർകുട്ടി വിഴിഞ്ഞം എന്നിവർ സംസാരിച്ചു. ഹസൻ പാച്ചിറ സ്വാഗതവും അൻസൽ പാച്ചിറ നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...
Telegram
WhatsApp