spot_imgspot_imgspot_img

ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി പിണറായി വിജയൻ; കെ സുരേന്ദ്രന്‍

Date:

കൊച്ചി:ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘പ്രാണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി , ബ്രഹ്മപുരം മുതൽ കോർപ്പറേഷൻ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പകർച്ചവ്യാധി ഭീതിയിലാണ് കൊച്ചിയിലെ ജനങ്ങൾ. ബ്രഹ്മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്. ഞെളിയൻ പറമ്പ് മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിലാണ്.അഴിമതിക്കറ വൈക്കം വിശ്വനിൽ ഒതുങ്ങുന്നില്ല.പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിന്‍റെ പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.ബ്രഹ്മപുരം വിഷയത്തിൽ ഡോക്ടർമാരുടെ വിദഗ്ദരെ അയക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞു, സംസ്ഥാന സർക്കാർ മറുപടി നൽകിയില്ല.സംസ്ഥാനം കേന്ദ്രത്തോട് സഹകരിക്കുന്നില്ല..ബ്രഹ്മപുരത്തെ കള്ള കളികൾ പുറത്തു വരണമെന്ന്’ കെ സുരേന്ദ്രൻ പറഞ്ഞു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp