spot_imgspot_imgspot_img

മലയാളി പെൺകുട്ടിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ചുവെന്ന് ആരോപണം; സൈനികൻ അറസ്റ്റിൽ

Date:

ആലപ്പുഴ: പീഡന കേസിൽ സൈനികൻ അറസ്റ്റിൽ. ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സൈനികൻ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ മണിപ്പാൽ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവം നടന്നത് വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു.

ജമ്മുകാശ്മീരിൽ ജോലിചെയ്യുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. ഉഡുപ്പിയില്‍ നിന്നാണ് വിദ്യാർഥിനി ട്രെയിനില്‍ കയറിയത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവാണ് ഇന്നലെ തിരുവനന്തപുരത്ത് പരാതി നൽകിയത്. പൊലീസ് ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സൈനികൻ യുവതിക്ക് മദ്യം നൽകിയെന്ന് പൊലീസിനോട് പറഞ്ഞു. എന്നാൽ പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വിഷാദരോഗിയാണ് യുവതി. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp