spot_imgspot_img

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (മാർച്ച് 26) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

കേരള തീരത്ത് നാളെ (മാർച്ച് 25) രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp