spot_imgspot_img

വിധി കേള്‍ക്കാന്‍ ഭിന്നശേഷിക്കാരിയായ മാതാപിതാക്കള്‍ കോടതിയിലെത്തും; സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്

Date:

spot_img

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

വിധി കേള്‍ക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയില്‍ എത്തും. ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും ആശ്രയമായിരുന്ന സൂര്യഗായത്രിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇരുവരും ഇതുവരെ മോചിതയായിട്ടില്ല. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

മുന്‍പ് സൂര്യഗായത്രിയും മാതാവും ചേര്‍ന്ന് ലോട്ടറി വില്‍പന നടത്തിയാണ് ജീവനോപാധി കണ്ടെത്തിയത്. മകളുടെ മരണത്തിന് ശേഷവും ഭാഗ്യം വില്‍ക്കുകയാണ് വത്സല. വാടക കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് വത്സല പറയുന്നു. 5 വയസ്സില്‍ പോളിയോ വന്ന് കാലിന് സ്വാധീനം കുറഞ്ഞതോടെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് വത്സല. ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ടാണ് മകളെ പ്രതി അരുണ്‍ തുരുതുരെ കുത്തിയതെന്നും ഇഴഞ്ഞുചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും കുത്തിയതായും വത്സല കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം, കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹന്‍, അഡ്വ. അഖില ലാല്‍, അഡ്വ. ദേവിക മധു എന്നിവര്‍ ഹാജരായി. വലിയമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ക്രൈംബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.വി.സനല്‍രാജ്, എസ്. ദീപ എന്നിവരാണ് കേസിന്റെ അന്വേഷണ നടത്തി കുറ്റപത്രം തയാറാക്കിയത്.

2021 ഓഗസ്റ്റ് 30 നാണ് സംഭവം നടക്കുന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍ സൂര്യയെ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതു കണ്ട് അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യ ഗായത്രിയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.

സൂര്യ ഗായത്രി അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. സൂര്യ ഗായത്രിയെ കുത്തുന്നതിനിടയില്‍ സ്വന്തം കൈ ആഴത്തില്‍ മുറിഞ്ഞിട്ടും അരുണ്‍ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാന്‍ ശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുണ്‍ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാള്‍ മര്‍ദിച്ചു.

സൂര്യ ഗായത്രിയുടെ പിതാവ് ശിവദാസന്‍ നിലവിളിച്ചതോടെ അരുണ്‍ ഓടി. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് അരുണിനെ പിടി കൂടിയത്.

സംഭവത്തിനും രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അമ്മയോടൊപ്പം താമസമാക്കി. ഇതിന് ശേഷമാണ് വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന് പ്രതി, അരുണ്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും ഇതിനു വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അരുണിന്റെ കൈയിലുണ്ടായ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ ബി.എസ്.സജിമോന്റെ മൊഴി. പ്രതിയെ പരിശോധിച്ച ഡോ. അബിന്‍ മുഹമ്മദും ഇതിനെ പിന്തുണയ്ക്കുന്ന മൊഴിയാണ് നല്‍കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...
Telegram
WhatsApp