spot_imgspot_imgspot_img

ട്രെയിനിൽ തീ കൊളുത്തി; സഹയാത്രികനെയാണ് തീ കൊളുത്തിയത്, കോഴിക്കോടാണ് സംഭവം, തീ കൊളുത്തിയ ആൾ രക്ഷപ്പെട്ടു. അഞ്ചോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. പോലീസ് അന്വേഷണം ആരംഭിച്ചു

Date:

ട്രെയിനിൽ തീ കൊളുത്തി; സഹയാത്രികനെയാണ് തീ കൊളുത്തിയത്, കോഴിക്കോടാണ് സംഭവം, തീ കൊളുത്തിയ ആൾ രക്ഷപ്പെട്ടു.
അഞ്ചോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.
പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ടെയിനിൽ സഹയാത്രികന് നേരേ തീ കൊളുത്തി. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരനാന്ന്  സഹയാത്രികന്‍റെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ യാത്രക്കാരന് ഉൾപ്പെടെ അഞ്ചോളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് കോരപ്പുഴ -എലത്തൂർ പാലത്തിന് മുകളിൽവെച്ചാണ് സംഭവം. പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ആൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ ട്രെയിൻ അടിയന്തരമായി നിർത്തി. തുടർന്ന് യാത്രക്കാർ റെയിൽവേ പൊലീസിന്‍റെ സഹായം തേടി. തുടർന്ന് പൊള്ളലേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.

വാക്കുതർക്കത്തിന് പിന്നാലെയാണ് തീ കൊളുത്തിയതെന്നാണ് വിവരം. വാക്കുതർക്കത്തിന് കാരണം എന്താണെന്ന് അറിവായിട്ടില്ല.
<span;>സംഭവ സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp