spot_imgspot_imgspot_img

വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വില്പന

Date:

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ പ്രതി പിടിയിൽ. ഐ ബി പ്രിവന്റിവ് ഓഫീസർ പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം വാടകയ്ക്ക് മുറി എടുത്ത് സ്കൂൾ കോളേജ് കുട്ടികൾകും പോളി ടെക്‌നിക് വിദ്യാർത്ഥികൾക്കും എം ഡി എം എ, കഞ്ചാവ് മറ്റ് ലഹരി ഉൽപന്നങ്ങൾ വില്പന നടത്തി ആഡംബര ജീവിതം നയിച്ചുവന്ന 25 വയസ്സുള്ള ഗോകുലിനെയാണ് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പിടികൂടിയത്. പ്രതിയുടെ കൈവശം 2. 512 ഗ്രാം എം ഡി എം എയാണ് ഉണ്ടായിരുന്നത്.

കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ ഐ ബി പ്രിവന്റ് ഓഫീസർ പ്രകാശീനെ കൂടാതെ, എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാറും, പ്രിവന്റിവ് ഓഫീസർ ബിനുരാജ്, സി ഇ ഒ മാരായ ശ്രീലാൽ, ദീപു, ജ്യോതിലാൽ, ഡബ്ല്യൂ സി ഇ ഒ അജ്ഞന എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp