spot_imgspot_img

ലാപ്പ് ടോപ്പ് കൈമാറുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു, പ്രവാസി ഗുരുതരാവസ്ഥയിൽ

Date:

കഴക്കൂട്ടം: വിദേശത്ത് നിന്ന് കൊടുത്തുവിട്ട ലാപ്പ് ടോപ്പ് വഴിക്ക് വച്ച് കൈമാറുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ പ്രവാസി ഗുരുതരാവസ്ഥയിൽ.  പള്ളിപ്പുറം സി.ആർ. പി.എഫിന്  സമീപം കുളപ്പുര വീട്ടിൽ ഷാജഹാൻ (55)ആണ് പരിക്കേറ്റത്. ഇന്ന് വെളുപ്പിന് 3.30 മണിയോടെ കഴക്കൂട്ടം ദേശിയ പാതയിൽ ആറ്റിൻകുഴി ഇറാനി ഹോട്ടലിന് മുന്നിലായിരുന്നു അപകടം. തലക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങിലും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനകം രണ്ട് സർജറി കഴിഞ്ഞ ഷാജഹാൻ വെൻറ്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയുന്നത്. ഷാജഹാനെ കൂടാതെ കുളത്തൂർ സ്വദേശിനി രജനിക്കും ഇവരുടെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നിന്നുമെത്തിയ ഷാജഹാനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും മകൾ ബിസ്മിനയും ഭാര്യ ഷെമീനയും തങ്ങളുടെ കാറിൽ പള്ളിപ്പുറത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന വഴിയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റ രജനിക്ക് വിദേശത്ത് നിന്നും ബന്ധു കൊടുത്തയച്ച ലാപ്പ്ടോപ്പ് കൈമാറുന്നതിന് കാറിൽ നിന്നും ഷാജഹാൻ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ഡോറസ് ലോറി ഷാജഹാനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ കഴക്കൂട്ടം പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാജഹാൻ സഞ്ചരിച്ച കാറും അപകടത്തിൽ തകർന്നിട്ടുണ്ട്. ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.


 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp