spot_imgspot_imgspot_img

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Date:

കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.ഇ ഐ ആൻഡ് ഐ ബി ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രവീൺകുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചേ 2 മണിക്ക് കോഴിക്കോട് വലിയങ്ങാടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ ഹർഷാദ് അലി( 33 എന്ന കെ.പി എന്നയാളെ 7.04 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

സംഭവത്തിൽ KL 08 BE 6425 നമ്പർ TVS NTORQ125 സ്കൂട്ടർ സഹിതം കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരനും പാർട്ടിയും അറസ്റ്റ് ചെയ്തു. പ്രതിയെ ഈ മാസം 17 വരെ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ മോഹൻദാസ്, പ്രിവൻ്റീവ് ഓഫീസർ മിൽട്ടൺ എം.എസ്, EI &IB പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജുബീഷ് കെ, രജ്ഞിത്ത് ആർ, നിഖിൽ കെ, ദീപക് കെ, ഡ്രൈവർ എഡിസൺ കെ.ജെ എന്നിവർ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp