spot_imgspot_imgspot_img

ബിഎം ബിസി റോഡുകളുടെ പരിപാലനത്തിനായി പുതിയ ആശയവുമായി പൊതുമരാമത്ത് വകുപ്പ്

Date:

കോട്ടയം: ഉന്നത നിലവാരത്തിലുള്ള റോഡുകളിലെ കുഴിയടയ്ക്കാനും മറ്റു പരിപാലനത്തിനുമായി പുതിയ ആശയവുമായി പൊതുമരാമത്ത് വകുപ്പ്. ഇനി ഇൻഫ്രാറെഡ് പാച്ച് വർക്ക് സംവിധാനം ഉപയോഗിച്ച് റോഡിൻറെ അറ്റ കുറ്റ പണികൾ ചെയ്യുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇതിന്‍റെ മെഷ്യനറിയുടെ സമർപ്പണവും പ്രവർത്തന ഉദ്ഘാടനവും നാളെ കോട്ടയത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.

ഈ സംവിധാനം ഉപയോഗിച്ച് റോഡിലെ ഒരു സാധാരണ കുഴി 8 മിനിറ്റിനുള്ളിൽ അടയ്ക്കാൻ സാധിക്കും. മാത്രമല്ല ഗതാഗത തടസം ഉണ്ടാകുന്നില്ല എന്നതാണ് നേട്ടമെന്നും മന്ത്രി പറഞ്ഞു. ചുരുക്കം തൊഴിലാളികളെ മാത്രം വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന യൂണിറ്റ്, ഒരു പിക്ക് അപ് വാഹനത്തിൽ കൊണ്ടു നടക്കാൻ സാധിക്കുമെന്നതും വലിയ നേട്ടമാണ്.

മാത്രമല്ല മഴക്കാലത്തും മഴയുടെ ഇടവേളകളിൽ ഈ മെഷീൻ ഉപയോഗിച്ച് റോഡ് മെയിന്‍റിനൻസ് നടത്താമെന്നത് ഇതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യൂറോപ്പിലാണ് ഈ മെഷീനുകൾ നിർമിച്ചത്. പുതിയ മെഷ്യനറികൾ ഇത് ഉപയാഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടയ്ക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ ടെക്നോളജി ഉപയോഗിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍...

ഇനി ചർച്ചയില്ല; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...
Telegram
WhatsApp