spot_imgspot_imgspot_img

നെടുമങ്ങാട് ജില്ലാ ആശുപത്രി വികസന പദ്ധതി മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും: മന്ത്രി ജി. ആർ. അനിൽ

Date:

നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടി ചികിത്സ ഉറപ്പുവരുത്തുന്നതിനുമായുള്ള സമഗ്ര വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കിഫ്‌ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാഥമിക സർവ്വേ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എസ്പിവി ആയ ‘ഹൈറ്റ്‌സി’നെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെടുമങ്ങാട് എം.എൽ.എ കൂടിയായ മന്ത്രി ജി. ആർ. അനിലിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 3.26 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രീ വെയ്റ്റിംഗ് ഏരിയ, റിസപ്ഷൻ റൂം, ഡോക്‌ടേഴ്‌സ് റൂം, എക്‌സ്‌റേ റൂം, ട്രീറ്റ്‌മെന്റ് റൂം, റെക്കോർഡ് റൂം, ലാബ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ശുചിമുറികൾ, ലിഫ്റ്റ്, സ്റ്റെയർ തുടങ്ങിയവയാണ് പണിയുന്നത്. 1077 ചതുരശ്ര മീറ്റർ (11,500 ചതുരശ്രയടി) വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം 11 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള സാധാരണക്കാരായ ജനങ്ങൾ ഏറെ ആശ്രയിക്കുന്നതാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി. പുതിയ ബ്ലോക്ക്‌ യാഥാർഥ്യമാകുന്നതോടെ, ആശുപത്രിയിലെ തിരക്ക് ഒരുപരിധി വരെ നിയന്ത്രിക്കുന്നതിനും സാധിക്കും.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷയായ പരിപാടിയിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ആർ. സലൂജ, എം. ജലീൽ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp