spot_imgspot_imgspot_img

കെ. സുധാകരനെതിരേ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതം; രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: കെ. സുധാകരനെതിരേ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അഴിമതിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന സർക്കാരിന് മുഖം രക്ഷിക്കാനുള്ള പൊറാട്ട് നാടകത്തിന്‍റെ ഭാഗമാണ് കെ. സുധാകരനെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാൻ ഇതൊന്നും കൊണ്ടെന്നും കഴിയില്ലെന്നും സർക്കാരിനെതിരെ മിണ്ടിയാൽ കേസിൽ കുടുക്കുന്ന മോദിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് പിണറായിയുടേതെന്നും ചെന്നിത്തല വ്യക്തമാക്കി. തുടർ ഭരണം ലഭിച്ചതിന്‍റെ അഹങ്കാരമാണ് സംസ്ഥാന സർക്കാരിന്, ഹുങ്കിനുള്ള മറുപടി ജനങ്ങൾ നൽകുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp