spot_imgspot_imgspot_img

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

Date:

തിരുവനന്തപുരം : തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടം നടന്നത് 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ്. നാല് പേർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ 500 മിറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു.

ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്ന് നാട്ടുകാർ അറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp