പെരുമാതുറ : കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ വലിയവിളാകം വീട്ടിൽ ഷുഹൈബ് (68) മരിച്ചു. ഷുഹൈബും കുടുംബവും ഓട്ടോയിൽ ബന്ധുവിന്റെ വീട്ടിലേക്ക് പോകവേ മേയ് 13 ന് കിളിമാനൂർ തട്ടത്തുമലയ്ക്ക് സമീപം മണലേത് പച്ചയിൽ വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഷുഹൈബിൻ്റെ ഭാര്യ സെമീമ(67) അപകടത്തെ തുടർന്ന് തൽക്ഷണം മരണപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷുഹൈബ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.കാറിൽ ഉണ്ടായിരുന്ന മുവാറ്റുപുഴ സ്വദേശി ബേസിൽ (29) ,എറണാകുളം സ്വദേശി രാജേഷ് (30)നിസ്സാര പരിക്കേറ്റിരുന്നു. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സവാദ് (43), സാജിദ (53), സോഫിത (45), ഷഹത്താന (26),സ്വാലിയ (5), സുബ്ഹാൻ (7) എന്നിവർക്കും അപകടത്തിൽ പരിക്ക് പറ്റിയിരുന്നു.
ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.