spot_imgspot_imgspot_img

മെഡിക്കൽ സ്റ്റോറിന്റെ മറവിൽ എം ഡി എം എയും കഞ്ചാവും കച്ചവടം നടത്തിയയാൾ എക്സൈസ് പിടിയിൽ

Date:

തിരുവനന്തപുരം: നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൻ പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കടയുടെ മുൻവശം വെച്ച് 215 ഗ്രാം കഞ്ചാവ് കൈവശം വെച്ചു വിൽപ്പന നടത്തിയ കുറ്റത്തിന് കേസെടുത്തു. തുടർന്ന് ഇയാളുടെ ബെഡ്റൂമിൽ നിന്ന് 2.231gm എം ഡി എം എയും കണ്ടെടുത്തു. നെയ്യാറ്റിൻകര സ്വദേശി റെനിത്ത് വിവേകാണ് എക്സൈസ് കസ്റ്റഡിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ ഷാജു(ഗ്രേഡ് ). P.O. സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,പ്രസന്നൻ,ലിന്റോരാജ്,അഖിൽ.wceo ജീനാ ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു

കൂടാതെ, അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 1.831ഗ്രാം Metha Fitamin എന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ. ഇന്ന് രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂർ നിന്നും വന്ന ബസ്സ് യാത്രക്കാരനായ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര വില്ലേജിൽ ഇരുമ്പിൽ ദേശത്ത് കൃപ ഭവനിൽ ജോൺസെന്റ് മകൻ 34വയസ്സുള്ള ജോഷി J. S ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും തൊണ്ടി മണി ആയി 50000 രൂപയും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർ മാരായ നജിമുദീൻ, ശ്രീകാന്ത്, മിലാദ്,ഷൈൻ എന്നിവരും ഉണ്ടായിരുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp