തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലമൺ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് അപകടം സംഭവിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു.