spot_imgspot_imgspot_img

മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പോലീസ് സ്റ്റേഷൻ മാർച്ചും

Date:

മംഗലപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പോലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു. ഇടതുപക്ഷ സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ള കേസുകളിൽ കുടുക്കി വേട്ടയാടുന്നതിനെതിനെതിരെയാണ് കെപിസിസിയുടെ ആഹ്വാനപ്രകാരം മംഗലപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടന്നത്. അഡ്വ. എം എ വാഹിദ് (എക്സ് എം എൽ എ) മാർച്ച് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഇപ്പോൾ പിണറായിസം ആണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു . കോൺഗ്രസ് നേതാക്കളായ കെ എസ് അജിത്കുമാർ , എസ് കൃഷ്ണകുമാർ, വി കെ രാജു , ആറ്റിങ്ങൽ സുരേഷ് , ഹാഷിം, ഗോപകുമാർ, എച്ച് പി ഹാരിസൺ, കെ പി രത്നാകുമാർ, ജോളി പത്രോസ്, ഓമന എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ ഭാരവാഹികളായ വേണുഗോപാലൻ നായർ, കഠിനംകുളം ജോയി, എ കെ ഷാനവാസ്‌, മാടൻവിള നൗഷാദ്, എസ് മധു, ചാന്നാങ്കര കണ്ണൻ, ഹരിദാസ് വർക്കല, രെഖുനാധു, ശിവപ്രസാദ്, കറുവാമൂട് നാസർ, മൻസൂർ, ശൈലൻ, നൗഫൽ പള്ളിനട, ഈസ, അസ്സാമുദ്ധീൻ, ആജു, മനോജ്‌, യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ് മുല്ലശ്ശേരി, ഷജിൻ, മഹിൻ എം കുമാർ, ഷെമീർ, തോന്നക്കൽ ഷിജു, അഖിലേഷ് നെല്ലിമൂട്, സജാദ് സുൽഫി, ഡെലി യോ, കെ എസ് യു നേതാക്കളായ സുനിജോ സ്റ്റീഫൻ, പീറ്റർ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp