
ഡൽഹി: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലം സെപ്റ്റംബർ 8ന് പ്രഖ്യാപിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. വിജ്ഞാപനം പുറത്തു വന്നതോടെ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
പുതുപ്പള്ളിക്കൊപ്പം അഞ്ചുസംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.







