spot_imgspot_imgspot_img

കഞ്ചാവുമായി മര്യനാട്, വള്ളക്കടവ് സ്വദേശികൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി മുഹമ്മദ് അലിയെയും കഠിനംകുളം മര്യനാട് സ്വദേശി മനോജ് തോമസിനെയുമാണ് എക്സൈസ് പിടികൂടിയത്.

രണ്ട് സ്ഥലത്തായി നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവല്ലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന നിലയിൽ 3.800 കിലോ കഞ്ചാവുമായി മുഹമ്മദ് അലിയെ പിടികൂടിയത്. മുട്ടത്തറ കല്ലുമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 5.600 കിലോ കഞ്ചാവുമായാണ് മര്യനാട് സ്വദേശി 38 വയസ്സുള്ള മനോജ് തോമസിനെയും പിടികൂടി.

തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാർ, പ്രിവൻറീവ് ഓഫീസർ പ്രേമനാഥൻ, സി.ഇ.ഒമാരായ ശരത്ത്, ആദർശ്, ഗോപകുമാർ, ഡബ്ലിയു സി ഇ ഒ ഷൈനി, ഡ്രൈവർ സുധീർ കുമാർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...
Telegram
WhatsApp