spot_imgspot_imgspot_img

എറണാകുളം ഗവ.മെഡിക്കൽ കോളെജിന് സമീപം മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി

Date:

കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളെജിന് സമീപം മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. കാളംകുളം റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്.

തൂങ്ങി മരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മരത്തിൽ ലുങ്കി മുണ്ട് കെട്ടി കുരുക്കിട്ട നിലയിൽ കണ്ടെത്തി. തൊട്ട് താഴെ തലയോട്ടിയും അരമീറ്റർ മാറി ഉടലുമാണ് കിടന്നിരുന്നത്. സമീപത്ത് നിന്നും ഒരു ബാഗും, ബാഗിൽ ഒരു ഷർട്ട്, മൊബൈൽ, ചാർജർ തുടങ്ങിയവ കണ്ടെത്തി.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp