വയനാട്: വയനാട് മാനന്തവാടി തലപ്പറ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു.തേയില നുള്ളുന്ന തോട്ടം തൊഴിലാളികളായ 14 സ്ത്രീകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്.ശേഷിച്ച 5 പേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.അപകടത്തിൽ പെട്ട ജീപ്പിന്റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.കൊടും വളവിൽ കൈവരികൾ ഒന്നുംതന്നെയില്ലാത്ത ഭാഗത്ത് ഏതാണ്ട് മുപ്പതടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു വീഴുകയായിരുന്നു.ജീപ്പ് പൂർണ്ണമായും രണ്ടായിപിളർന്നു പോയ സ്ഥിതിയായിരുന്നു എന്നാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിച്ചെർന്ന നാട്ടുകാർ പറഞ്ഞത്.അപകടത്തിൽ പെട്ടവരിൽ മൂന്നുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
അമിത ഭാരം കൊണ്ട് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ കെ കെ ശശീന്ദ്രൻ,അഹമ്മദ് തേവർകോവിൽ എന്നിവർ വായനാടിലേക്കു തിരിച്ചിട്ടുണ്ട്.അനവധി ജനപ്രതിനിധികളും ഉന്നതത ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.വയനാട് ജില്ലയിൽ നാളെ ദുഃഖാചരണത്തിനുള്ള സാധ്യതയും അവർ പങ്കുവയ്ക്കുന്നുണ്ട്.