തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം.ലോകമൊട്ടാകെ, മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം എന്നതിനു പുറമേ, മതേതര വിഭിന്നതകളില്ലാതെ ഒരുപാട് നാട്ടുകാർ ഇപ്പോൾ ഓണം ആഘോഷിക്കുന്നു.
ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്കു ശേഷം പുതിയൊരു തിരിച്ചു വരവിന്റെ സന്തോഷവും ആശ്വാസവും പേറുന്നതാണ് ഈ ഓണക്കാലം.ഓരോ കാലത്തും ഒത്തിരി പുതുമകൾ ഏറി വരുന്ന ഓണാഘോഷങ്ങളാണ് നമുക്കുള്ളത്.ഓണാഘോഷങ്ങളും അതനുബന്ധിച്ചുള്ള ഉത്സവങ്ങളും ഒരു വിഭാഗം ജാതിക്കോ മതത്തിനോ അധീനമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജാതിമത വ്യത്യാസങ്ങൾക്കതീതമായി നമ്മുടെ എല്ലാ ഓണാഘോഷ പരിപാടികളും സജീവമാകുന്നുണ്ട്. ഒരുമയുടെയും സൗഹ്യദത്തിന്റെയും കൂട്ടായ്മയാണ് ഓണം.
ഉത്തര്‍പ്രദേശിലെയും മണിപ്പൂരിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മതേതരത്വത്തിന് വെല്ലുവിളിയാകുന്ന വാര്‍ത്തകള്‍ ഓണാഘോഷത്തിനും ഓണത്തിന്റെ ആഹ്ളാദാരവത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല.അതോടൊപ്പം ഓണക്കാലത്തോടനുബന്ധിച്ച് കേരളനാട്ടിലുമുണ്ടായിട്ടുള്ള അപകടങ്ങൾ,ജീവൻ നഷ്ടപ്പെട്ടവർ, അവരുടെ വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ, തീരാനഷ്ടങ്ങൾ എല്ലാം നേരിടാൻ അവർക്കു ശക്തിയുണ്ടാവണം.പുതുപ്രതീക്ഷകളിലേക്കുള്ള നറുനിലാവെട്ടമാവണം ഓരോ ഓണക്കാലവും.