spot_imgspot_imgspot_img

നിയമപാലകർ നിയമലംഘകരാകുമ്പോൾ

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് ചെരുപ്പു വ്യാപാരികളായ ദമ്പതികളെ പോലീസ് കയ്യേറ്റം ചെയ്തു.പോത്തൻകോട് ജംഗ്ഷനിൽ ചെരുപ്പുകട നടത്തുന്ന ദമ്പതികളെ മർദ്ദിച്ചതിന് എസ്ഐ യ്ക്ക് എതിരെ കേസ് എടുത്തു. ഇന്റലിജൻസ് ആസ്ഥാനത്തെ എസ് ഐ ഫിറോസ്ഖാൻ ആണ് ദമ്പതികളെ മർദ്ദിച്ചത്.

ദമ്പതികളുടെ കടയിൽ ഫിറോസ്ഖാന്റെ ബന്ധുവിന്റെ കടയെക്കാൾ വില കുറച്ച് ചെരിപ്പു വിറ്റതാണ് മർദനത്തിന് കാരണം. ഇരുവരും പോത്തൻകോട് ജംഗ്ഷനിൽ ചെരുപ്പ് കട നടത്തുന്നവരാണ്. ദമ്പതികളുടെ കടയിൽ ഓണത്തോടനുബന്ധിച്ച് ഓഫർ ഉണ്ടായിരുന്നതിനാൽ കടയിൽ നല്ലപോലെ തിരക്കുണ്ടായിരുന്നു.

എന്നാൽ എസ്ഐയുടെ ബന്ധുവിന്റെ കടയിൽ അധികം തിരക്കുണ്ടായിരുന്നില്ല. ഇതിന്റെ വൈരാഗ്യമായി ഇന്നലെ വൈകുന്നേരം ഫിറോസ്ഖാനും മകനും കൂടെ ചേർന്നാണ് ദമ്പതികളെ മർദ്ദിച്ചത്. സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്തു.സ്ത്രീയെ അപമാനിച്ചു എന്നപേരിലുമുള്ള കേസാണ് ഇപ്പോൾ ഫിറോസ്ഖാനെതിരെ പോത്തൻകോട് പോലീസ് ചുമത്തിയിരിക്കുന്നത്. ഫിറോസ് ഖാൻ ഇപ്പോൾ ഒളിവിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp