spot_imgspot_imgspot_img

തൃശ്ശൂരിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് കൊലപാതകങ്ങൾ

Date:

തൃശൂർ: തൃശൂർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബുധനാഴ്ച വൈകിട്ട് രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു.മരിച്ചവരിൽ ഒരാൾ കാപ്പ കേസിലെ പ്രതിയാണ്.രണ്ടാമത്തെ കൊലപാതകം നടന്നത് കുമ്മാട്ടി ആഘോഷത്തിനിടെയിലാണ്.

മുർഖനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം നടന്നത്. ഇരുപത്തെട്ടുകാരനായ മുളയം സ്വദേശി അഖിലാണ് മരിച്ചത്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കണിമംഗലം റെയിൽവേ ട്രാക്കിനു സമീപത്തായിരുന്നു മറ്റൊരു കൊലപാതകം. പൂത്തോൾ സ്വദേശി വിഷ്ണു എന്ന കരുണാമയൻ (25) ആണ് കൊല്ലപ്പെട്ടത്. വിവിധ ക്രിമിനൽ കേസുളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കും; നിരീക്ഷകര്‍ മടങ്ങി; കരുക്കള്‍ നീക്കി നേതാക്കള്‍; ഘടകകക്ഷികളുടെ മനസ്സിലെന്ത്.?

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡണ്ടിനു നല്‍കി...

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...
Telegram
WhatsApp