spot_imgspot_img

കാർഷികോത്സവ സമ്മേളനത്തിൽ കൃഷിമന്ത്രിക്കെതിരെ വിമർശനവുമായി ജയസൂര്യ

Date:

spot_img

കളമശേരി: കൃഷിമന്ത്രി പി.പ്രസാദിനെയും വ്യവസായ മന്ത്രി പി.രാജീവിനും ഒപ്പം വേദി പങ്കിട്ട അവസരത്തിൽ നെൽകർഷകർ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. കളമശേരിയിൽ വ്യവസായ വകുപ്പ് മന്ത്രി സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ജയസൂര്യ.

മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷവിമർശനവുമായാണ് ജയസൂര്യ സംസാരിച്ചു തുടങ്ങിയത്.കേരളത്തിൽ നെൽകർഷകരിൽ നിന്ന് ആറ് മാസം മുമ്പ്
സപ്ലൈകോ വാങ്ങിയ നെല്ലിന് ഇതുവരെ പണം നൽകാത്തതാണ് ജയസൂര്യയെ ചൊടിപ്പിച്ചത്.

കേരളത്തിൽ കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തീർച്ചയായും അധികൃതർ മനസ്സിലാക്കണം. നെല്ലിന്‍റെ പണത്തിന് വേണ്ടി തിരുവോണ നാളിൽ പട്ടിണിസമരം നടത്തുന്ന അഛനെയും അമ്മയെയും കണ്ടിട്ട് പുതുതലമുറ ഒരിക്കലും കൃഷിയിലേക്കു വരില്ല. കർഷകരുടെ പ്രശ്നത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നു നടപടി ഉണ്ടാവണമെന്നും ജയസൂര്യ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...
Telegram
WhatsApp