spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് സംഭവം നടന്നത്. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു.

യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്, സുഹൃത്ത് ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പോത്തൻകോട് നേതാജിപുരത്ത് അക്രമം നടന്നത്. ഇന്നലെ വൈകുന്നേരത്തോട് കൂടി മദ്യപിച്ചതിന് ശേഷം നേതാജിപുരം ജം​​ഗ്ഷനിൽ വെച്ച് സംഘർഷമുണ്ടായി. മുപ്പത് പേർ ചേർന്ന് നഹാസിന്റെ കൈ അടിച്ചൊടിച്ചു. പിന്നീടായിരുന്നു വീട് കയറി ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ അക്രമിസംഘം തല്ലിത്തകർത്തു.

ഒരാഴ്ച മുമ്പ് ഈ സംഘം നഹാസിന്റെ സഹൃത്തിനെ ആക്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് സംഘങ്ങൾ തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി. നഹാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നഹാസിനെ ഇന്ന് ശസ്ത്രക്രിയ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp