spot_imgspot_imgspot_img

തലസ്ഥാനത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Date:

തിരുവനന്തപുരം: പാച്ചല്ലൂർ സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും കഞ്ചാവ് പിടികൂടി. രണ്ടു കിലോ കഞ്ചാവാണ് യുവാവിന്റെ പക്കൽ നിന്നും അമരവിള എക്സൈസ് ഇൻസ്പെക്ടർ പിടികൂടിയത്.

അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോജിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ അഖിൽ എന്ന ആംബു( 23) യാണ് പിടിയിലായത്. രാവിലെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സിൽ യാത്രചെയ്യവെയാണ് അഖിൽ പിടിയിലായത്.

കൊറ്റാമത്ത് രാവിലെ നടത്തിയ വാഹനം പരിശോധനയിലാണ് അഖിൽ പിടിയിലാകുന്നത്. പാച്ചല്ലൂർ, വെങ്ങാനൂർ, ,കോവളം പ്രദേശങ്ങളിൽ ചെറു പൊതികളായി വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. പേട്ട പോലീസ് സ്റ്റേഷനിലും അഖിലിനെതിരെ മോഷണ കേസ് നിലനിൽക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp