കോട്ടയം: പുതുപ്പള്ളി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎ.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. ഉമ്മൻ ചാണ്ടിയോട് രണ്ടുവട്ടം പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് ഒന്നിൽ പിഴച്ചാൽ മൂന്നിൽ നേടും എന്ന വിശ്വാസത്തിലാണ് ഇപ്പ്രാവശ്യം കളത്തിൽ ഇറങ്ങിയത്.
ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത് 39,513 വോട്ടുകൾക്ക്. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് മറികടന്നത്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോകോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ.
നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഉമ്മൻ ചാണ്ടിയോട് രണ്ടുവട്ടം മത്സരിച്ചു തോറ്റ ചരിത്രത്തിന്റെ പിന്ബലത്തോടെയാണ് ജെയ്ക്കു ഈ വർഷം പോരാട്ടത്തിനിറങ്ങിയത്. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലഎംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.