spot_imgspot_imgspot_img

കേരളത്തിൽ നിപ സ്ഥിരീകരിച്ചു

Date:

കോഴിക്കോട് :കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട് പനി ബാധിച്ച് മരിച്ച 2 പേർക്കും നിപയെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. പൂനയിലെ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്.

ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp