spot_imgspot_imgspot_img

പിപി മുകുന്ദൻ ദേശീയ പ്രസ്ഥാനങ്ങളെ വളർത്തിയ അതുല്യ സംഘാടകൻ: കെ.സുരേന്ദ്രൻ

Date:

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദേട്ടനുള്ളത്. സംസ്ഥാനത്ത് യുവനേതാക്കളെ വാർത്തെടുത്തതും സംഘടനയുടെ അടിത്തറ വർദ്ധിപ്പിച്ചതും പിപി മുകുന്ദൻ്റെ പ്രവർത്തന മികവാണ്. ഇന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളിൽ ഭൂരിഭാഗവും മുകുന്ദേട്ടൻ്റെ കാലത്ത് സംഘടനാപ്രവർത്തനം ആരംഭിച്ചവരാണ്.

വ്യക്തിപരമായ വളരെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു. ശക്തമായ നിലപാടുകളെടുക്കുമ്പോഴും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം പുലർത്താൻ പിപി മുകുന്ദന് സാധിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചു. ഏകതായാത്രയുടെ വിജയത്തിലും കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും അദ്ദേഹത്തിൻ്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നെന്നും കെ.സുരേന്ദ്രൻ അനുശോചിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp