spot_imgspot_img

ബമ്പറിനെച്ചൊല്ലി തർക്കം കലാശിച്ചത് കൊലപാതകത്തിൽ

Date:

കൊല്ലം: തേവലക്കരയിൽ തിരുവോണം ബമ്പർ ലോട്ടറിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ്മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരച്ചത്.

സംഭവത്തിൽ ഇ‍യാളുടെ സുഹൃത്ത് അജിത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം ബമ്പർ ടിക്കറ്റെടുത്ത ദേവദാസ് അത് അജിത്തിനെ സൂക്ഷിക്കാന്‍ ഏൽപ്പിച്ചിരുന്നു.

എന്നാൽ, ലോട്ടറി നറുക്കെടുപ്പിന് മുന്‍പായി ടിക്കറ്റ് തിരികെ ചോദിച്ചു. ഇതേ തുടർന്ന് ഇരുവരും തർക്കത്തിലായി. വാക്കു തർക്കത്തിനിടെ അജിത്ത് ദേവദാസിന്‍റെ കൈയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.

ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുകളുമാണെന്നും തർക്ക സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു. ഓട്ടിസം...

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ

തിരുവനന്തപുരം: കൃത്രിമബുദ്ധി (AI)യുടെയും റോബോട്ടിക്സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ത്രിദിന...

ഇടവിളാകം യു. പി. സ്കൂളിൽ ഇനി പഠനത്തിനായി ഡിജിറ്റൽ ഹബ്ബും

മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ...
Telegram
WhatsApp