spot_imgspot_imgspot_img

കഞ്ചാവ് കേസിൽ താന്‍ നിരപരാധിയാണെന്ന് റോബിന്‍ ജോർജ്; കുടുക്കിയത് സുഹൃത്ത്

Date:

കോട്ടയം: വളർത്തുനായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിന്‍ ജോർജ്.
തന്നെ കുടുക്കിയതാണ്. സുഹൃത്തായ അനന്തു പ്രസന്നന്‍ എന്നയാളാണ് കഞ്ചാവ് അടങ്ങിയ ബാഗ് തന്‍റെ വാടക വീട്ടിൽ കൊണ്ടുവച്ചതെന്നും അയാൾ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും റോബിൽ പറയുന്നു. തെളിവെടുപ്പിവിടെയാണ് റോബിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പൊലീസിൽ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ തമിഴ്നാട്ടിൽ നിന്നു കുടുങ്ങിയത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം റോബിന്‍റെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് എത്തിയത്. കഴിഞ്ഞ 2 തവണയാണ് പ്രതി പൊലീസിന്‍റെ കണ്‍മുന്നില്‍ നിന്നു രക്ഷപെട്ടിരുന്നു. എന്നാൽ തമിഴ്‌നാട് പൊലീസിന്‍റെ കൂടി സഹായത്തോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...
Telegram
WhatsApp