spot_imgspot_img

കുടുംബശ്രീ ലോകമാതൃക: മന്ത്രി കെ എൻ ബാലഗോപാൽ

Date:

spot_img

തിരുവനന്തപുരം: കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ കൂട്ടായ്മ ആണന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽകൂട്ട ശാക്തീകരണക്യാമ്പയിൻ ‘തിരികെ സ്‌കൂളിൽ’ ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി എച്ച് എസ് എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സമൂഹത്തിലുണ്ടാക്കിയ മുന്നേറ്റം സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന് മാത്രം സാധിക്കുന്ന നേട്ടമാണിത്. ലോക ചരിത്രത്തിലെ തന്നെ മഹത്തായ സംഭവമാണ് തിരികെ സ്‌കൂളിൽ ക്യാമ്പയിൻ. 45 ലക്ഷത്തിലധികം സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നു. പുതിയ സാങ്കേതികവിദ്യവരെ നീളുന്ന അറിവുകൾ നേടിയെടുക്കുന്നു. ക്യാമ്പയിൻവഴി സമൂഹത്തിനും വിദ്യാലയങ്ങൾക്കും ഒരുപോലെ ഉണർവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. എം മുകേഷ് എം എൽ എ ക്ലാസുകളിലെ പഠിതാക്കളുമായി സംവദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിനങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ ജില്ലയിൽ ആകെ 361207 അയൽകൂട്ട അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ (ഒക്ടോബർ 1) 40227 പേർ പങ്കെടുത്തു. ഓരോ സി ഡി എസിനും കീഴിലുള്ള സ്കൂളുകളിലാണ് ക്ലാസുകൾ നടക്കുന്നത്.
രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും.

സംഘടനാശക്തി അനുഭവപാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ -ജീവിതഭദ്രത, നമ്മുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കലാപരിപാടികളും നടത്തും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.

ഉദ്ഘാടന സമ്മേളനത്തിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എസ് ജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് സവിതാ ദേവി, ഡിവിഷൻ കൗൺസിലർ ബി ശൈലജ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എ കെ അജിതാകുമാരി, സി ഡി എസ് ചെയർപേഴ്‌സൺ സുജാത രതികുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ആർ വിമൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉപതിരഞ്ഞെടുപ്പ്: ചേലക്കരയിൽ മികച്ച പോളിംഗ്

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൽ...

ഡി രമേശൻ കഴക്കൂട്ടം ഏരിയ സെക്രട്ടറി

സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി ഡി രമേശിനെ തെരഞ്ഞെടുത്തു.മേടയിൽ വിക്രമൻ, എസ് എസ്...

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി...

20 കേ-സു-കൾ; ഇത് രണ്ടാം തവണയാണ് പിടിയിലാകുന്നത്.

കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട്...
Telegram
WhatsApp