spot_imgspot_imgspot_img

തിരുവനന്തപുരത്ത് 17കാരിയെ കടന്നുപിടിച്ച 20കാരന് 10 വർഷം കഠിന തടവ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോസ്റ്റലിലേക്ക് പോകവേ 17കാരിയെ കടന്നുപിടിച്ചു. പ്രതിക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. ബിഹാർ സ്വദേശിയായ 20 കാരനായ സംജയ് ആണ് സ്കൂൾ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണം.

2022 ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ് പ്രതി വിദ്യാർഥിയെ കടന്നുപിടിച്ചത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കൂട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്നു. പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp