spot_imgspot_imgspot_img

കല്ലമ്പലം മണമ്പൂർ ആശുപത്രിക്ക് മുന്നിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി; അഞ്ചു പേർ പോലീസ് പിടിയിൽ

Date:

തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ ആശുപത്രിക്ക് മുന്നിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി. മണമ്പൂർ വിഎച്ച്എസ് ആശുപത്രി വളപ്പിലാണ് ഇക്കഴിഞ്ഞ ദിവസം സംഘങ്ങൾ ഏറ്റുമുട്ടിയത്. മണമ്പൂർ സ്വദേശി സുജിത്ത്, മണമ്പൂർ ഗുരു നഗർ സ്വദേശി വിശാഖ് വിപിൻ , വക്കം സ്വദേശി മുഹമ്മദ് സുഹൈൽ, മണമ്പൂർ സ്വദേശി കിരൺ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടുപേരെ ചികിത്സയ്ക്കായി മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇവരെ പിന്തുടർന്നെത്തിയ എതിർസംഘം ആശുപത്രിയിൽ ചികിത്സതേടി എത്തിയവരെയും ഒപ്പം എത്തിയവരെയും മർദ്ദിക്കാൻ ശ്രമിച്ചു. ഇതോടെ സംഘങ്ങൾ തമ്മിൽ അക്രമം തുടങ്ങി. തുടർന്ന് ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെടിച്ചട്ടികൾ പൊട്ടിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി ജീവനക്കാരും ഡോക്ടർമാരും രോഗികളും ഉൾപ്പെടെയുള്ളവർ ഭയന്ന് നില വിളിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കല്ലമ്പലം എച്ച്എസ്ഒ വിജയരാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp