spot_imgspot_imgspot_img

ഡബിൾ ഡോർ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു

Date:

പഞ്ചാബ്: ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. 7 മാസം മുമ്പ് വാങ്ങിയ ഡബിൾ ഡോർ റഫ്രിജറേറ്ററിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്.

ഞായറാഴ്ച രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുവുകയും തുടർന്ന് വീടിന് തീപിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. റഫ്രിജറേറ്ററിന്‍റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. ശരിയായ വായുസഞ്ചാരമില്ലാത്ത വീട്ടിൽ പെട്ടന്ന് പുക നിറഞ്ഞത് അപകടതീവ്രത കൂട്ടി. അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കാനായത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്.

സ്ഫോടന കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘം ഉടൻ എത്തിച്ചെരുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...

ഇന്നും വെളുത്ത പുക ഉയരില്ല; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ.? പ്രഖ്യാപനം കേരളത്തില്‍; ചര്‍ച്ചാ നാടകം തുടരുന്നു

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്നും വെളുത്ത പുക ഉയര്‍ന്നില്ല. മുഖ്യമന്ത്രി...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുന്നിൽ തിരുവനന്തപുരം

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in...

നടിയെ ആക്രമിച്ച കേസ്; തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ...
Telegram
WhatsApp