spot_imgspot_imgspot_img

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

Date:

കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. വെട്ടുതുറ ചിന്നു ഹൗസിൽ ഗാർവിൻ ഗബ്രിയേൽ  (35) ആണ് മരിച്ചത്. സംസ്കാരം വെട്ടുതുറ സെൻ്റ് സബാസ്റ്റ്യൻ പള്ളിയിൽ നടന്നു.കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ ഗാർവിൻ ജോലി കഴിഞ്ഞ് ബൈക്കിൽവീട്ടിലേയ്ക്കു പോകുമ്പോൾ രാത്രി 9 മണിയോടെ പുത്തൻതോപ്പിൽ വച്ചാണ്  അപകടം നടന്നത്.

മത്സ്യം കയറ്റി അമിത വേഗത്തിൽ പോയ വാഹനം കണ്ട്  ബൈക്ക് വെട്ടി ഒഴിക്കുമ്പോൾ നിയന്ത്രണം വിട്ട്  മറിഞ്ഞാണ് അപകടം. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു. കഠിനംകുളം പഞ്ചായത്ത് മുൻ അംഗം റാഫേലിൻ്റെയും ട്രീസയുടെയും മകൻ ആണ്. ഭാര്യ: റീജ. മക്കൾ: റോസ, അൻ സ്റ്റിഫാന .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp