തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. ആറുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിലാണ് കൊല്ലം സ്വദേശി മിഥുനെ(26) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ഥിരം കുറ്റവാളിയായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി. കുട്ടി സുരക്ഷിതമായിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുകയുള്ളു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.
ഇരുപതിലധികം കേസുകളിൽ പ്രതിയായ മിഥുനെ ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കുന്നത് . മോഷണം, മയക്കുമരുന്ന് വിൽപ്പന, ബലാത്സംഗം, അടിപിടി ,പിടിച്ച് പറി തുടങ്ങിയ കേസുകളാണ്. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ മാത്രം പ്രതിക്ക് 10 കേസുകൾ ഉണ്ട്.പള്ളിക്കൽ ,വർക്കല, പരവൂർ, കൊട്ടിയം, കിളിമാനൂർ, ചടയമംഗലം, വർക്കല സ്റ്റേഷനുകളിലും കേസുകളുണ്ട്. ആദ്യമായിട്ടാണ് ഈ കേസിൽ പ്രതിയെ ശിക്ഷിക്കുന്നത്. കാപ്പ ആക്ട് പ്രകാരം പ്രതി തടവ് അനുഭവിച്ചിട്ടുണ്ട്.