ഷാർജ: എം. എസ്. സജിയുടെ രണ്ട് പുസ്തകങ്ങള്‍ ജോയ് മാത്യു പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എം.എസ് സജിയുടെ നിയമഭാഷണങ്ങള്‍, നിഗൂഢതയിലെ കൊലപാതകങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യുവാണ് നിയമഭാഷണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. അഡ്വ. ശ്യാം പി. പ്രഭു ആദ്യ പ്രതി ഏറ്റുവാങ്ങി.
‘നിഗൂഢതയിലെ കൊലപാതകങ്ങള്‍’ എന്ന പുസ്തകം മീഡിയാവണ്‍ ബ്യൂറോ ചീഫ് എം.സി എ നാസര്‍ ഇ സി എച്ച് ഡിജിറ്റല്‍ സി ഇ ഒ ഇഖ്ബാല്‍ മാര്‍കോണിക്ക് നല്‍കി പ്രകാശനം ചെയ്തു. രാംജെത്ത് മലാനി, ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. എന്‍. ആര്‍. മാധവ മേനോന്‍, അഡ്വ. പ്രശാന്ത് ഭൂഷണ്‍, ജസ്റ്റിസ് കമാല്‍ പാഷ, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ് എന്നീ നിയമ ലോകത്തെ പ്രകാശ ഗോപുരങ്ങളുമായുള്ള അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണ് .
അനീതിയോട് സന്ധിയില്ലാ സമരം നയിച്ച ഈ പ്രഗല്‍ഭരുമായുള്ള ക്രിയാത്മകമായ സംവാദങ്ങളാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.