
തിരുവനന്തപുരം: ആക്കുളം ബൈപ്പാസ് റോഡിൽ വൻ ഗര്‍ത്തം. ദേശീയ പാതയില്‍ ഇന്‍ഫോസിസിനു സമീപം ബൈപ്പാസ് റോഡിലാണ് ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഗർത്തം രൂപപ്പെട്ടത്. വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പിടാനായി ഡ്രില്‍ ചെയ്തപ്പോഴാണ് അഗാധമായ ഗര്‍ത്തം രൂപപ്പെട്ടത്.
കുഴിവിള തമ്പുരാൻ മുക്ക് ജംക്ഷനിലാണ് ഗർത്തം രൂപപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വാഹന ഗതാഗതം ഭാഗമായി തടസ്സപ്പെട്ടു. ബൈപ്പാസില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എത്തി ഈ ഭാഗത്ത് സുവിജ് പൈപ്പിട്ട് റോഡു മൂടാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.







