spot_imgspot_imgspot_img

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് മുപ്പത്തിയൊമ്പതാം ജില്ലാ സമ്മേളനം നടന്നു

Date:

തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയൊമ്പതാം തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു. സമ്മേളനം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ധന്യ സനൽ ഐ ഐ എസ്, ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് എം എസ് അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ആർ വി മധു സ്വാഗതം ആശംസിച്ചു. ജില്ലാ തലത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പ്രശസ്ത സിനിമ ഛായാഗ്രാഹകൻ അളകപ്പൻ വിതരണം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച ബാലതാരം)തനമയ സോളിനെ ചടങ്ങിൽ ആദരിച്ചു. എ കെ പി എ സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് ഫോട്ടോവേൾഡ് മുഖ്യ പ്രഭാഷണം നടത്തുകയും സാന്ത്വനം ധന സഹായം വിതരണം ചെയ്യുകയും ചെയ്തു.

സാന്ത്വനം കമ്മിറ്റി ചെയർമാൻ ഗിരീഷ് പട്ടാമ്പി മുതിർന്ന അംഗങ്ങളെ ആദരിച്ചു. അശ്വതി കളർ ലാബ് ഉടമ അനിൽ കുമാർ സംഘടനയിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 60 വയസിനു മുകളിൽ ഉള്ള 5 വ്യക്തികൾക്ക് 1000 രൂപ വീതം നൽകി. ജില്ലാ പ്രസിഡൻ്റ് എം എസ് അനിൽകുമാർ, സംസ്ഥാന സെക്രട്ടറി ഹെമെന്ദ്ര നാഥ് , ആണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ , വാർഡ് മെമ്പർ ബുഷ്റ നവാസ്, അശ്വതി കളർ ലാബ് അനിൽ കുമാർ കെ എസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോപ്പിൽ പ്രശാന്ത് സതീഷ് കവടിയാർ എന്നിവർ ആശംസകൾ അറിയിച്ചു. ഫോടോപാർക് ഉടമ സ്റ്റാലിൻ, ബാലതാരം തന്മയ സോൾ എന്നിവർ കൃതജ്ഞത രേഖപെടുത്തി. തുടർന്ന് ജില്ലാ ട്രഷറർ സന്തോഷ് കുമാർ നന്ദി പറഞ്ഞു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp