spot_imgspot_img

പ്രമേഹം, ഹൈപ്പർ ടെൻഷൻ ജീവിതശൈലി രോഗങ്ങള്‍ പല്ലുകള്‍ നഷ്ടപ്പെടുത്തും; മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം

Date:

spot_img

കൊച്ചി:ആഗോള തലത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാല്‍ ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകള്‍ക്ക് പല്ലുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തില്‍ വിധഗ്ധര്‍ പറഞ്ഞു.

“പല്ലുകൾ നഷ്‌ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട് തന്നെ രോഗികള്‍ക്ക് ഭക്ഷണം ചവയ്ക്കാനുള്ള കഴിവും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് വഴിയൊരുക്കും. ജല രൂപത്തിലുള്ള ഭക്ഷണത്തിന് പകരം ശരിയായ ആഹാരം കഴിക്കാന്‍ കഴിയുന്നതിനാൽ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും,” വേൾഡ് ഇംപ്ലാന്റ് എക്‌സ്‌പോ ചെയർമാനും യു.എസ്.എ മാലോ സ്‌മൈൽ ഡയറക്ടറും റട്ട്ഗെഴ്സ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കർ അയ്യർ പറഞ്ഞു.

ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ, സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎസിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്സിറ്റി യുഎസ്എ, എല്‍ഇസെഡ്കെ എഫ്എഫ്എസ് ജര്‍മ്മനി, ഓണ്‍ലൈന്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. എക്സ്പോയില്‍ സിം വൈ, ബയോ ഹോറിസോണ്‍സ് കാംലോഗ്,ഡെന്‍റ്റ് കെയര്‍ ഡെന്റല്‍ ലാബ്,ക്രെസ്റ്റ് ബയോളോജിക്സ് തുടങ്ങിയ നാല്പതിലധികം ദന്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുംപ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യ ദിനത്തില്‍ വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോ ചെയര്‍മാനും യുഎസ്എ മാലോ സ്മൈൽ ഡയറക്ടര്‍, ന്യൂജേഴ്സി റട്ട്ഗെഴ്സ് യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ ശങ്കര്‍ അയ്യര്‍ സമ്മേളനത്തിലെത്തിയ അഥിതികളെ സ്വാഗതം ചെയ്തു.യുഎസ്എയില്‍ നിന്നുള്ള ഡോ അമന്‍ ഭുള്ളര്‍, ഡോ.അക്ഷയ് കുമാരസ്വാമി,ഡോ ഹര്‍ദീക് പട്ടേല്‍,ഡോ.സമി നൂമ്പിസ്സി, ഇന്ത്യയില്‍ നിന്നുള്ള ഡോ.എന്‍ ചന്ദ്രശേഖര്‍, ഡോ വി രംഗരാജന്‍,ഡോ സച്ചീവ് നന്ദ, ഡോ ആശിഷ് കക്കാര്‍ തുടങ്ങിയ പ്രമുഖര്‍ ആദ്യ ദിന സെഷനുകള്‍ നയിച്ചു. യുഎസ്എയില്‍ നിന്നുള്ള ഡോ കാൽഡെറോൺ ,യുഎഇയില്‍ നിന്നുള്ള ഡോ.സൗഹീൽ ഹുസൈനി ,ഡോ.ഷാലൻ വർമ, ഗ്രീസില്‍ നിന്നുള്ള ഡോ.മെഡ് ഡെന്റ് വ്ലാഡിറ്റ്സിസ്, അനസ്താസിയോസ് പാപാനികൊലൌ, ഇന്ത്യയില്‍ നിന്നുള്ള ഡോ.അശ്വിനി പാധ്യേ, ഡോ.സലോണി മിസ്ത്രി തുടങ്ങിയവര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ സെഷനുകള്‍ നയിക്കും.

കേരളത്തില്‍ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ഇന്ത്യ, യുഎസ്എ,കാനഡ, ബംഗ്ലാദേശ്, ഗ്രീസ്, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാല്പതോളം ലോകപ്രശസ്ത ഇംപ്ലാന്റോളജിസ്റ്റുകളും ലോകത്തിലെ മികച്ച ദന്തഡോക്ടർമാർ, സര്‍ജന്‍മാര്‍, അധ്യാപകര്‍ നയിക്കുന്ന സെഷനുകളില്‍ അഞ്ഞൂറിലധികം പ്രൊഫഷണലുകളും ദന്തൽ കോളേജ് വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.”ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ‘ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും” എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ സെമിനാര്‍ സെഷനുകള്‍ നടക്കുന്നത്. മൂന്ന് ദിവസം ഒരേ വിഷയത്തില്‍ ഇത്പോലുള്ള സെഷനുകള്‍ ലോകത്ത് മറ്റൊരിടത്തും ഇത് വരെ നടത്തിയിട്ടില്ല എന്നും സംഘാടകര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും...

ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബിജെപി യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു....

വയനാട് ഉരുൾപൊട്ടൽ; കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കും; കെ സുധാകരൻ

തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ്...

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയത്....
Telegram
WhatsApp