spot_imgspot_imgspot_img

കഴക്കൂട്ടത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം

Date:

കഴക്കൂട്ടം : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി സൂര്യ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ അൻസാറിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. കഴക്കൂട്ടം ശ്രീകാര്യം റോഡിൽ അമ്പലത്തിൻ കരയിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്ത് നിന്നും കാര്യവട്ടം ഭാഗത്തേക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ എതിർ ദിശയിലേക്ക് പോകുവാൻ തിരിയുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് പിക്കപ്പിന്റെ ഒരു വശത്ത് ഇടിച്ചു കയറുകയാരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും അര മണിക്കൂറോളം അപകടത്തിൽപ്പെട്ടവർ റോഡ് വശത്ത് കിടക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.തുടർന്ന് പോലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴക്കൂട്ടം അൽസാജ് ആഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിന് കാറ്ററിങ് ജോലിക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന മറ്റൊരാളിന്റെ ബൈക്ക് എടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.കഴക്കൂട്ടം പോലീസ് കേസെടുത്തു. പിക്കപ്പ് വാനിനെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp