spot_imgspot_imgspot_img

എം.ടിക്കും മധുവിനും ആദരവേകി 180 ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ

Date:

തിരുവനന്തപുരം:നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ ഞായറാഴ്ച സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.
മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് രാവിലെ 11 നാണ് ഉദ്ഘാടനം .ചടങ്ങില്‍ മധുവിന്റെ മകളും ‘എക്കണോമിക് ആസ്‌പെക്റ്റ്‌സ് ഓഫ് ഫിലിം ഇന്‍ഡസ്ട്രി ഇന്‍ കേരള’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഉമ ജെ. നായര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എസ്.പി ദീപക് എന്നിവര്‍ പങ്കെടുക്കും.

ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് എക്‌സിബിഷന്റെ ക്യുറേറ്റർ. നിര്‍വഹിച്ചിരിക്കുന്നത്. 90 വയസ്സ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ മിഴിവാര്‍ന്ന 90 ചിത്രങ്ങള്‍ വീതമാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp