spot_imgspot_imgspot_img

തിരുവനന്തപുരത്തെ സ്വർണ്ണ കച്ചവടക്കാരൻ; പിന്നീട് ആരാധകരുടെ ക്യാപ്റ്റൻ

Date:

തിരുവനന്തപുരം: നടൻ വിജയകാന്തിനു തിരുവനന്തപുരവുമായി ബന്ധമുണ്ട്. പണ്ട് തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് തിരുവനന്തപുരത്ത് വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമ ലോകവും ആരാധകരും ദുഖത്തിലാണ്. ഈ വേളയിലാണ് വിജയകാന്തും തിരുവനന്തപുരവും തമ്മിലുള്ള ബന്ധം പുറംലോകം അറിയുന്നത്.

സിനിമയിൽ എത്തുന്നതിനു ചെറിയൊരു കാലം മുൻപ് തിരുവനന്തപുരത്ത് കവറിങ് ആഭരണങ്ങളുടെ ഒരു ഷോപ്പ് അദ്ദേഹം നടത്തിയിരുന്നു. പഴവങ്ങാടിയിൽ ആയിരുന്നു വിജയകാന്തിൻ്റെ കവറിംഗ് ജ്വല്ലറി ഷോപ്പ്. ജ്യോതി ജൂവലറി എന്നായിരുന്നു കടയുടെ പേര്. ചാലയിൽ അതിൻ്റെ ആഭരണ പണിശാലയും ഉണ്ടായിരുന്നു.

എഴുപതുകളുടെ അവസാനം ആയിരുന്നു വിജയകാന്തിൻ്റെ ഈ ബിസിനസ്സ് സംരംഭം. പിന്നീട് നാളുകൾക്ക് ശേഷം പുത്തൻ തരോദയമായി വിജയകാന്ത് ഉയർന്നു വരുകയായിരുന്നു. പിന്നീട് വിജയകാന്ത് ഏതോ സിനിമയുടെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് വന്നപ്പോൾ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...
Telegram
WhatsApp