spot_imgspot_imgspot_img

ബസും ട്രക്കും കൂട്ടിയിടിച്ചു അപകടം; 13 പേർ മരിച്ചു

Date:

ഭോപ്പാൽ : ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലാണ് അപകടം നടന്നത്. 14 ഓളം യാത്രക്കാര്‍ക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ ബസിന് തീ പിടിച്ചതാണ് ആളുകൾ മരിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടുത്തമുണ്ടാവുകയായുമായിരുന്നു എന്ന് ഗുണ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നല്‍കുമെന്നും സർക്കാർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...
Telegram
WhatsApp