spot_imgspot_imgspot_img

കണിയാപുരം ദേശീയ പാത വികസനം: കണിയാപുരം മുതൽ വെട്ടുറോഡ് വരെ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. കണിയാപുരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇതിനു തുടർച്ചയായിട്ടാണ് നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചത്. കണിയാപുരം മുതൽ വെട്ടുറോഡ് വരെയാണ് നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചത്.

എൻ എച്ച് 66 വികസനത്തിന്റെ ഭാഗമായി കണിയാപുരത്തു നാടിനെ രണ്ടായി വിഭജിച്ച് വികസനം എന്നെന്നേക്കുമായി തടസപ്പെടുത്തുന്ന കോട്ട മതിൽ നിർമാണം നിർത്തിവെയ്ക്കണമെന്നും തൂണുകളിന്മേലുള്ള എലിവാറ്റഡ് മേൽപ്പാലം പണിയണമെന്നുമാണ് ഇവരുടെ ആവശ്യം. നൈറ്റ്‌ മാർച്ച്‌ എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ എം ജലീൽ ഉത്ഘാടനം ചെയ്തു.

സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ് എച്ച് ഷാനവാസ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം ഉനൈസാ അൻസാരി, സിപിഎം, സിപിഐ നേതാക്കളായ വി വിജയകുമാർ, എ ഹാഷിം, കെ ശ്രീകുമാർ, അഫ്സൽ കണിയാപുരം, കെ സോമൻ, ജനപ്രതിനിധികളായ എസ് ഹരികുമാർ, കെ മാജിദ, ഷിബില സക്കീർ, മണിമധു, എ ആർ റഫീഖ്, സിത്താര, മാലിക് ജബ്ബാർ എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp